നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം!
ജൈവഗ്രാമം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ മാതൃകാപരമായ ഒരു ജൈവകൃഷി-ഗ്രാമ വികസന പദ്ധതിയാണ് 'ജൈവഗ്രാമം'. 
 
വിഷരഹിത പച്ചക്കറികളുടെ ഉൽപ്പാദനവും തരിശുഭൂമികളുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ട് ആവിഷ്കരിച്ച ഈ പദ്ധതി കേരളത്തിലുടനീളം ശ്രദ്ധ നേടിയിട്ടുണ്ട്. 
 
പ്രധാന സവിശേഷതകൾ
  • തരിശുഭൂമി കൃഷിയിലേക്ക്: വർഷങ്ങളായി കിടന്ന തരിശുഭൂമികൾ കണ്ടെത്തി ജൈവ കൃഷിയിലൂടെ വിളവെടുപ്പി പാകമാക്കി മാറ്റുകയുണ്ടായി.
  • സമൃദ്ധി വല്ലംനിറ പദ്ധതി: ഹരിതകേരളം മിഷന്റെ സഹകരണത്തോടെ കുടുംബശ്രീ, ജനകീയ കൂട്ടായ്മകൾ എന്നിവരെ അണിനിരത്തി ആയിരക്കണക്കിന് കുടുംബങ്ങളിലേക്ക് പച്ചക്കറി ഉൽപ്പാദനവും വിതരണവും എത്തിച്ചു.
  • തൈകളും ജൈവകീടനാശിനികളും: കർഷകർക്കും പൊതുജനങ്ങൾക്കും ആവശ്യമായ ഗുണനിലവാരമുള്ള പച്ചക്കറിത്തൈകളും ജൈവകീടനാശിനികളും ജൈവഗ്രാമം മുഖേന ലഭ്യമാക്കി. 
  • പരിശീലന കേന്ദ്രങ്ങൾ: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന കേന്ദ്രങ്ങളും സൊസൈറ്റികളും ആരംഭിച്ചു. 
  • കോവിഡ് കാലത്തെ ഇടപെടലുകൾ: ലോക്ഡൗൺ കാലത്ത് പത്തേക്കറിലധികം സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുകയും ലക്ഷക്കണക്കിന് പച്ചക്കറിത്തൈകൾ ജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
ഈ പദ്ധതിയുടെ വിജയത്ത തുടർന്ന് കേന്ദ്ര സർക്കാരിന്റെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്.