നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം!
'ഓപ്പറേഷൻ തൂഫാൻ 2.0'

'ഓപ്പറേഷൻ തൂഫാൻ 2.0'
ലഹരിക്കെതിരെ ജാഗ്രതയോടെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും ! 🛑✨
കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാനതല മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പരിപാടിയായ 'ഓപ്പറേഷൻ തൂഫാൻ 2.0' (Operation Toofan 2.0)-ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി.
ഇന്ന് (28.09.2026) രാവിലെ 11:00-ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി. എസ്. പി. മാലിനി അധ്യക്ഷത വഹിക്കുകയും, പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. രേണുക രവി നിർവ്വഹിക്കുകയും ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് ഓഫീസ് ജീവനക്കാർ, മറ്റ് നിർവ്വഹണ ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികള്‍  സന്നിഹിതരായിരുന്നു.
പ്രധാന തീരുമാനങ്ങളും പ്രവർത്തനങ്ങളും:
🔹 ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എല്ലാ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഫ്ലാഗുകളും ബാഡ്ജുകളും വിതരണം ചെയ്തു.
🔹 ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
🔹 ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആനാട്, പനവൂർ, വെമ്പായം, അരുവിക്കര, കരകുളം എന്നീ ഗ്രാമപഞ്ചായത്തുകളിലെ വാർഡ് തലങ്ങളിൽ പ്രത്യേക 'ജനജാഗ്രതാ സമിതികൾ' ശക്തമാക്കാനും ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനിച്ചു.
ലഹരിമുക്തമായ ഒരു നല്ല നാളെയ്ക്കായി നമുക്കൊരുമിച്ച് അണിനിരക്കാം! 🤝💪
#OperationToofan #NedumangadBlockPanchayath #SayNoToDrugs #KeralaAgainstDrugs #AntiDrugCampaign #Nedumangad See less in english

'ഓപ്പറേഷൻ തൂഫാൻ 2.0'